കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.
കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. മലയാള സാഹിത്യരംഗത്ത് 1960-കള്‍ മുതല്‍ സജീവമായിരുന്നു പി വത്സല.
സാഹിത്യലോകത്ത് തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്. അവര്‍ വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും മുന്‍വിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്തു.
എഴുത്തച്ഛന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2021 ലാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. നെല്ല് , റോസ്മേരിയുടെ ആകാശങ്ങള്‍ , ആരും മരിക്കുന്നില്ല , ആഗ്‌നേയം , ഗൗതമന്‍ , പാളയം തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു.
Discussion about this post