കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതിക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ചിങ്ങവനം പോലീസ് കേസെടുത്തത്. നേരത്തെ ബസ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കോടിമത നാലുവരിപാതയിലായിരുന്നു സംഭവം. ഒരേ ദിശയില്‍ സഞ്ചരിച്ച മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് കാറിന്റെ കണ്ണാടിയില്‍ തട്ടി. തുടര്‍ന്ന് ബസിന് കുറുകെ കാര്‍ നിര്‍ത്തി ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട കാര്‍ യാത്രകരായ കാഞ്ഞിരപ്പള്ളി സ്വദേശികളായ അമ്മയും മകളും ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേ കാറില്‍ തന്നെ രക്ഷപ്പെട്ടു.