കൊച്ചി: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്‍ ദിനേശ് മേനോന്‍ (57) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദിനേശ് മരിച്ചത്. ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
റോബിന്‍ ബസിന്റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മരണം. റോബിന്‍ ബസ് ഉടമ ഗിരീഷിന് വേണ്ടി കോടതി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.
സിനിമാതാരവുമായിരുന്നു ദിനേശ്. ബാലതാരം ആയി സിനിമയിലെത്തിയ ദിനേശ്
17 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കാഴ്ച്ച എന്ന ചിത്രത്തില്‍ പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.
വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളില്‍ പ്രേംനസീറിന്റെ മകനായും അഭിനയിച്ചിരുന്നു.