കണ്ണൂര്‍: അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന മനോജിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവ് അപകടത്തില്‍ പെട്ടിട്ട് മൂന്നുമാസം തികയുന്നു. മനോജിന്റെ ആശുപത്രിക്കിടക്കയുടെ അരികില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യയും രണ്ടു മക്കളും.
2018 ഒക്ടോബര്‍ 28നായിരുന്നു കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജി(40)ന്റെ കുടുംബത്തെ ഇരുട്ടിലാക്കിയ ആ അപകടം വന്നെത്തിയത്. രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ ഐസിയുവില്‍ കിടന്നു.
ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ് മനോജ്. ന്യൂറോ വിഭാഗത്തിലെ ഡോക്ടറുടെ ചികിത്സയിലാണ് മനോജ് ഇപ്പോള്‍. അപകടം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല. ദിവസവും 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചിലവുകള്‍ക്കായി വലിയ തുക വേറെയും കണ്ടെത്തണം. ഭാര്യ സവിതയും വിദ്യാര്‍ത്ഥികളായ രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ല. മനോജിന്റെ ജ്യേഷ്ഠന്‍ മരത്തില്‍ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചിലവുകള്‍കള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം.
തുടര്‍ ചികിത്സ നടത്തിയാല്‍ മനോജിനെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനോജിന് ദീര്‍ഘകാലം ചികിത്സ നടത്തണമെന്നും ഇതിനായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മനോജിന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ചികിത്സാ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്ക് സ്വരൂപിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ചിലവുകള്‍. കായക്കൂല്‍ മമ്മു ചെയര്‍മാനും ടി ബാലന്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
mob; 9495672314