തൃശൂര്‍: നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെ നടപടി. തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്.
സെപ്റ്റംബര്‍ 29-നാണ് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ബിന്ദു പ്രാര്‍ഥന നടത്തിയത്. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പരിഹരിക്കാനായി പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു.
Discussion about this post