‘വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; കോടതിയില്‍ പോയി അനുമതി വാങ്ങണം’: റോബിന്‍ ബസ് വിവാദത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍

നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പത്തനംതിട്ട: റോബിന്‍ ബസ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്ത്. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. സര്‍വീസിന് അനുമതിയുണ്ടെങ്കില്‍ ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്നും അങ്ങനെയെങ്കില്‍ ആരും ചോദിക്കാന്‍ വരില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന്‍ ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരംആര്‍ടി ഓഫീസിലെത്തിയാണ് റോബിന്‍ ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക.

പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തത്.

Exit mobile version