14കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങള്‍ അഴിച്ച് ജനനേന്ദ്രിയം മുറിക്കാന്‍ ശ്രമം, അതിക്രമം ക്ഷേത്രത്തില്‍ പോയി മടങ്ങവെ

കൊല്ലം: ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍
പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്.കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന പതിനാലുകാരനെ തടഞ്ഞുനിര്‍ത്തിയ ശേഷം ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയായിരുന്നു.

also read: നടന്നു പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; യുവതിക്കും കുഞ്ഞിനും ദാരുണമരണം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ മദ്യലഹരിയിയിലായിരുന്നെന്നും താന്‍ കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നുവെന്നും കുട്ടി പറയുന്നു.

സംഭവത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Exit mobile version