കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നവകേരള സദസ്സ് തുടങ്ങും. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ജന സദസ്സ്.
11 മണിക്ക് പയ്യന്നൂര്‍, 3 മണിക്ക് മാടായി, 4.30ന് തളിപ്പറമ്പ്, 6 മണിക്ക് ശ്രീകണ്ഠപുരത്തും ജനസദസ്സ് നടക്കും. രാവിലെ നടക്കുന്ന യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും.
ഇവരുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും. നവകേരള സദസ്സില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴായിരത്തോളം പരാതികളാണ് എത്തിയത്.
കാസര്‍കോട് ജില്ലയില്‍ ഇതുവരെ 14,600 പരാതികള്‍ ലഭിച്ചു. മഞ്ചേശ്വരം മണ്ഡലം 1908, കാസര്‍കോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതിയുടെ വിവരങ്ങള്‍.