ആലപ്പുഴ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജ് (32) ആണ് മരത്തില്‍ കുടുങ്ങിയത്. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ തറമൂട് ജങ്ഷനു വടക്കുവശമാണ് സംഭവം.
റോഡരികിലെ 30 അടിയിലേറെ ഉയരമുള്ള കാറ്റാടിമരം വെട്ടിനീക്കുകയായിരുന്നു സനോജ്. കൊമ്പ് വെട്ടുന്നതിനിടെ കൊമ്പുതെന്നി ഇടതുകൈയില്‍ അടിക്കുകയായിരുന്നു. കൈ ഒടിഞ്ഞയുടന്‍ വേദനകൊണ്ടു പുളഞ്ഞ സനോജ് മരത്തിനു മുകളിലിരുന്നു നിലവിളിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി സനോജിനെ മരത്തിനു മുകളില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു.
Discussion about this post