മൂന്നുവര്‍ഷമായി എല്ലാ തിങ്കളാഴ്ചയും പണമെത്തും, ഈ ഹോട്ടലില്‍ ദിവസവും 10പേര്‍ക്ക് സൗജന്യ ഭക്ഷണം, സഹായം പേരുവെളിപ്പെടുത്താത്ത സുമനസ്സിന്റെ

കൊച്ചി: അജ്ഞാതനായ ഒരു സുമനസ്സ് നല്‍കുന്ന പണം കൊണ്ട് എല്ലാ ദിവസവും 10 പേര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന ഒരു ഹോട്ടലുണ്ട് കൊച്ചിയില്‍. കലൂരിലാണ് ആ ഹോട്ടല്‍. ഇതുവരെ പേരുവെളിപ്പെടുത്താത്ത ആ വ്യക്തി മൂന്നുവര്‍ഷമായി വിശക്കുന്ന വയറുകള്‍ നിറക്കാന്‍ പണം നല്‍കി വരികയാണ്.

food| bignewslive

കലൂര്‍ അശോക റോഡിലുള്ള ഷംസുക്കാന്റെ ഹോട്ടലിലാണ് ദിവസവും പത്ത് പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത്. എല്ലാ തിങ്കളാഴ്ചയും കൃത്യമായി പണം ഹോട്ടലില്‍ എത്തും. 2019 ലെ കൊവിഡ് സമയത്താണ് ഇത്തരമൊരു സഹായം ആദ്യമായി ലഭിക്കുന്നതെന്ന് ഹോട്ടലുടമ ഷംസു പറയുന്നു.

also read: വെല്ലുവിളിച്ച് സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്: പിഴയിട്ട് എംവിഡി, വരവേല്‍പ് നല്‍കി ജനം

കഴിഞ്ഞ 36 വര്‍ഷമായി ചായക്കട നടത്തി വരികയാണ് ഷംസു. സുഹൃത്തായ സൂഹൈലിലുടെ അജ്ഞാതന്റെ സഹായം എത്തിയതോടെ ’10 പേര്‍ക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം’ എന്ന ബോര്‍ഡ് ഷംസുക്കാന്റെ കടക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.

food| bignewslive

എല്ലാ തിങ്കളാഴ്ചയും സുഹൈല്‍ പണവുമായി എത്തും. ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞുവെങ്കിലും പത്ത് പേര്‍ക്ക് സൗജന്യഭക്ഷണത്തിന് പണം തരുന്ന അജ്ഞാതന്‍ ആരാണെന്ന് ഇതുവരെ അറിയാന്‍ ശ്രമിച്ചിട്ടില്ല, ഇനി അറിയുകയും വേണ്ടെന്നാണ് ഷംസു പറയുന്നത്.

Exit mobile version