തിരുവനന്തപുരം: നെയ്യാറ്റിന്‍കര പോളിടെക്‌നിക് കോളേജില്‍ റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. നവംബര്‍ പതിനാലാം തിയതിയാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
അക്രമികള്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടുകയും അടിവയറ്റില്‍ മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറിഞ്ഞുവീണ് പരുക്കേറ്റെന്നും പരാതിയില്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്നും ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
അക്രമത്തില്‍ പങ്കുള്ള നാല് വിദ്യാര്‍ഥികളെ പോളിടെക്‌നികില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനിടെ കേസ് പിന്‍വലിക്കണമെന്ന് ഒരു വിഭാഗത്തിന്റെ ഭീഷണിയുണ്ടെന്നും വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
Discussion about this post