കൊച്ചി: ഒഡീഷയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുര് സ്വദേശി ഭട്ടകൃഷ്ണ നായിക് ആണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പുത്തന്‍കുരിശിലെ പെട്രോള്‍ പമ്പിനു സമീപത്ത് ഒരു സംഘടന സ്ഥാപിച്ച കൊടിമരത്തിലാണ് ഭട്ടകൃഷ്ണ തൂങ്ങിമരിച്ചത്.
also read: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണു, ഡൈവര്‍ക്ക് ദാരുണാന്ത്യം
ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ടൂറിസ്റ്റ് ബസ്സിലാണ് ഭട്ട കൃഷ്ണ ഒഡീഷയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയത്. 15ന് രാവിലെ 6.30 ന് ചോറ്റാനിക്കര അമ്പലത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
അതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മകന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭട്ടകൃഷ്ണ നായിക്കിന് ഓര്‍മക്കുറവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post