കൊല്ലം: വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കലാണ് സംഭവം. മുക്കുന്നത്ത് ചരുവിളപുത്തന്‍ വീട്ടില്‍ വസന്തയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു മൃതദേഹം. കശുവണ്ടി തൊഴിലാളിയായിരുന്നു വസന്ത. രാവിലെ വസന്തയെ വീടിനുള്ളില്‍ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു.
അപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
വസന്ത സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്തെത്തിയ ഫൊറന്‍സിക് സംഘംപരിശോധന നടത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.