10 കോടി രൂപ വില, 10 കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: 10 കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ പിടിയില്‍. നാഗര്‍കോവിലാണ് സംഭവം. 10 കോടി രൂപ വിലവരുന്ന തിംമിംഗല ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്.

തിമിംഗല ഛര്‍ദ്ദിയുമായി കാറില്‍ തിരുനെല്‍വേലിയില്‍ നിന്നും എത്തിയ നാലുപേരെയാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മേലപാളയം സ്വദേശികളായ അരുണാചലം, വേലായുധം, സുന്ദര്‍, നാരായണന്‍ എന്നിവരാണ് പിടിയിലായത്.

also read: ‘ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം’: ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പ്രണയ വീഡിയോയുമായി ഹസിന്‍ ജഹാന്‍

കേരളത്തില്‍ കച്ചവടം നടത്താനായി കൊണ്ടുവന്നതാണ് ഇതെന്നാണ് വിവരം. കേരളാ അതിര്‍ത്തിയില്‍ നടന്ന പൊലീസ് പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പിടിച്ചെടുത്ത തിമിംഗല ഛര്‍ദ്ദിയും അറസ്റ്റിലായ പ്രതികളെയും ഭൂതപ്പാണ്ടി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version