കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎല്‍ പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
പെട്രോള്‍ പമ്പിലെത്തിയ മൂന്ന് യുവാക്കള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം തലയില്‍ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി.
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മൂന്ന് യുവാക്കള്‍ പമ്പിലെത്തി പ്രദേശം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരനെ അക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ പമ്പ് ജീവനക്കാര്‍ മുക്കം പോലീസില്‍ പരാതി നല്കി.
Discussion about this post