ബംഗാള്‍ ഉള്‍കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ്, കേരളത്തില്‍ മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ, മുന്നറിയിപ്പ്

ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്.

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ ഒഡീഷ തീരത്തു നിന്നു കിഴക്കു ദിശയില്‍ 190 കി.മീ. അകലെയും ബംഗാളിന്റെ തെക്ക്, തെക്ക് കിഴക്ക് ദിശയില്‍ 200 കി.മീ. അകലെയും ബംഗ്ലദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220 കി.മീ. അകലെയും ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു.

അതേസമയം, കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 19-11-2023ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-11-2023ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version