ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസി നിയന്ത്രണം വിട്ടു, യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാണക്കാരി സ്വദേശി രഞ്ജിത്താണു മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഏറ്റുമാനൂര്‍ പാറോലിക്കലിലാണ് അപകടമുണ്ടായത്.

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ തലയിടിച്ചാണ് രഞ്ജിത് മരിച്ചത്. രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു ബൈക്കില്‍ ഹാന്‍ഡിലുമായി ഉരസുകയായിരുന്നു. തുടര്‍ന്നാണ് രഞ്ജിത്തിന്റെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

also read: 684 കോടി അനുവദിച്ച് ധനവകുപ്പ്, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്കിലുണ്ടായിരുന്ന ആള്‍ക്കും ഗുരുതര പരുക്കേറ്റു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version