തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. പെന്‍ഷന്‍ നല്‍കാനുള്ള തുക ധനവകുപ്പ് അനുവദിച്ചു. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്.
തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഒരു മാസത്തെ പെന്‍ഷനുള്ള തുകയാണ് അനുവദിച്ചത്. നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്.
also read: കളമശ്ശേരി സ്‌ഫോടനം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 24കാരനും മരിച്ചു, മരണസംഖ്യ ആറായി
എന്നാല്‍ ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഇന്നുമുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങണമെന്നു ഉത്തരവില്‍ പറയുന്നു.
അതേസമയം, ഈ മാസം 26നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.