കണ്ണൂര്‍: അയ്യന്‍കുന്നില്‍ കര്ഷകന് ജീവനൊടുക്കി. സുബ്രഹ്മണ്യന് (71) ആണ് മരിച്ചത്. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ക്യാന്‍സര്‍ ബാധിതന് ആയിരുന്നു സുബ്രഹ്മണ്യന്.
വന്യമൃഗ ശല്യത്തെ തുടര്‍ന്ന് രണ്ടേക്കര്‍ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വര്‍ഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തില്‍ വിഷമത്തിലായിരുന്നുവെന്ന് മകള്‍ സൗമ്യ പറഞ്ഞു.
Discussion about this post