കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന് ഭീഷണിക്കത്ത് ലഭിച്ചത്.
കത്ത് എഴുതിയിരിക്കുന്നത് സിപിഐ(എം.എൽ)-ന്റെ പേരിലാണ്. കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണിയെന്നാണ് വിവരം.
‘വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകും’- എന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പോലീസിന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.