വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചത് ഒരുമാസം, പിന്നാലെ വിവാഹമോചനം, ആഘോഷമാക്കി യുവാവ്, ഒപ്പം മാതാപിതാക്കളും

കൊല്ലം: ഇക്കാലത്ത് വിവാഹം മാത്രമല്ല, വിവാഹമോചനങ്ങളും ആഘോഷമാക്കുകയാണ്. ആദ്യമൊക്കെ വിദേശരാജ്യങ്ങളിലായിരുന്നു വിവാഹമോചനങ്ങള്‍ കൂടുതലും ആഘോഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും പതിവ് കാഴ്ചയാവുകയാണ്.

അത്തരത്തില്‍ ഒരു വിവാഹമോചന ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24) ആണ് തന്റെ വിവാഹമോചനം ആഘോഷമാക്കിയത്. മാതാപിതാക്കളോടൊപ്പമായിരുന്നു സജാദിന്റെ ആഘോഷം.

also read: കളമശേരി സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു; പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും

കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തിയാണ് വിവാഹമോചനം ആഘോഷിച്ചത്. രണ്ടുമാസം മുന്‍പാണ് സജാദ് വിവാഹമോചിതനായത്. 2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹം. ഒരു മാസം മാത്രമായിരുന്നു ഒന്നിച്ചുള്ള ജീവിതം.
കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചില്‍വച്ച് മാതാപിതാക്കളോടൊപ്പം സജാദ് കേക്ക് മുറിച്ച് ആഘോഷിച്ചത്.

കല്യാണത്തിന് ഫോട്ടോയെടുത്ത അതേ ഫോട്ടോഗ്രാഫറായിരുന്നു സജാദിന് വിവാഹമോചന ചിത്രങ്ങളും എടുത്ത് നല്‍കിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയില്‍ വൈറലായതായി സജാദ് പറഞ്ഞു. കല്യാണത്തിന് ഫോട്ടോയെടുത്ത അതേ ഫോട്ടോഗ്രാഫറിനെ വിളിച്ചാണ് ഈ ചിത്രങ്ങളും സജാദ് പകര്‍ത്തിയത്.

Exit mobile version