കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസഫാക് ആലം അടക്കം 21 പേരാണ് നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ തൂക്കുമരം കാത്തുകിടക്കുന്നത്.
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ സംസ്ഥാനത്ത് തൂക്കിലേറ്റിയത് 26 പേരെയാണ്. കേരളത്തില്‍ അവസാനം വധശിക്ഷയ്ക്കു വിധേയമാക്കിയത് സീരിയല്‍ കൊലയാളി റിപ്പര്‍ ചന്ദ്രനെയാണ്. കണ്ണൂര്‍ ജയിലില്‍ വെച്ച് 1991ല്‍ ആണ് ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്.
also read: കിവീസിനോട് പ്രതികാരം വീട്ടുന്നത് കാത്ത് ആരാധകർ; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങളുള്ളത്. പിഞ്ചുകുഞ്ഞിനെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ ബാലരാമപുരം സ്വദേശി അഴകേശനെയാണ് പൂജപ്പുരയില്‍ തൂക്കിലേറ്റിയത്. അസഫാക് ആലം ഈ വര്‍ഷം വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ്.
പഴയിടം കൊലക്കേസിലെ അരുണ്‍ ശശിയെ വിചാരണക്കോടതി തൂക്കിലിടാന്‍ വിധിച്ചിരുന്നു.വിചാരണക്കോടതി വിധിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കേണ്ടതുണ്ട്.