തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 41 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിളപ്പില്‍ തുരുത്തുംമൂല സ്വദേശി 58 കാരനായ ശ്രീനിവാസനെയാണ് കോടതി ശിക്ഷിച്ചത്.
41 വര്‍ഷത്തെ കഠിന തടവ് കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. അടുത്ത ബന്ധുവായ പ്രതിയുടെ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു.
ശിശുദിനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡി.ആര് പ്രമോദ് ഹാജരായി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ എട്ടുവയസ്സുകാരിയെയാണ് ശ്രീനിവാസന് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയേയും സഹോദരനേയും ബന്ധുവായ പ്രതിയുടെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം വീട്ടുകാര്‍ പുറത്തു പോയ സമയത്താണ് അതിക്രൂരമായ പീഡനം നടന്നത്. സഹോദരനെ വീടിന് പുറത്താക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
also read: സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ ശങ്കരയ്യ വിടവാങ്ങി
കുട്ടിയുടെ കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന് സംഭവം കണ്ടിരുന്നു. സഹോദരന് വിവരമരിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post