തിരുവനന്തപുരം: വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പുഴനാട് ലയോള സ്‌കൂള്‍ അധ്യാപിക അഭിരാമിയാണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ അര്‍പ്പിതയ്ക്ക് പരിക്കേറ്റു.
ചാങ്ങ സ്വദേശിയാണ് അഭിരാമി. തിരുവനന്തപുരം കള്ളിക്കല്‍ തേവന്‍കൊട് വെച്ചായിരുന്നു അപകടം. അഭിരാമി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നും നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
അഭിരാമിയും അര്‍പ്പിതയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പതിയെയായിരുന്നു വന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്ന അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ അഭിരാമിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post