കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിന് വധശിക്ഷാണ് കോടതി വിധിച്ചത്. കോടതിയുടെ നടപടിയില്‍ നാട്ടിലാകെ ലഡുവിതരണം നടത്തിയിരിക്കുകയാണ് ആലുവയിലെ ചുമട്ടുതൊഴിലാളികള്‍.
ആലുവയിലെ സിഐടിയു തൊഴിലാളി താജുദ്ദീന്റെ മൊഴിയായിരുന്നു കേസില്‍ നിര്‍ണായകമായയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായതും. അതുകൊണ്ടുതന്നെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ താജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം.
also read: വധശിക്ഷ ഇന്ന് നടപ്പാക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്; ആലുവ കേസിലെ നിർണായക സാക്ഷി താജുദ്ദീൻ
വിധിയില്‍ സന്തോഷമെന്ന് താജുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞു. മേലില്‍ ഒരാളും ഇത്തരത്തില്‍ ഒരു കൊടുംക്രൂരത നടത്തരുതെന്നും ഇന്ന് ശിശുദിനമാണെന്നും ആ പിഞ്ചുകുഞ്ഞിന്റ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകുമെന്നും താജുദ്ദീന് പറഞ്ഞു.
കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നുവെന്നും ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി എന്നും താജുദ്ദീന് പറഞ്ഞു.
Discussion about this post