കണ്ണൂര്‍: വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനി ഗര്‍ഭിണി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസേടുത്തു. കണ്ണൂരിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതിന് പിന്നാലെ ചില ടെസ്റ്റുകള്‍ നടത്തുകയായിരുന്നു.
also read: സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയി, മലമുകളില്‍ നിന്ന് വീണ് 51കാരന് ദാരുണാന്ത്യം
പിന്നാലെയാണ് ആറ് മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post