മറവി രോഗം ബാധിച്ച അച്ഛനെ കാണാതായി: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഏഴിമലയ്ക്ക് ദീപാവലി സമ്മാനമായി അച്ഛനെ കണ്ടെത്തി നല്‍കി ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ്

പാലക്കാട്: മറവി രോഗം ബാധിച്ച് കാണാതായ അച്ഛനെ കണ്ടെത്തി മകന്റെ പക്കല്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ്. സെപ്തംബര്‍ നാലിന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കാണാതായ കാശിരാജനെയാണ് ഷൊര്‍ണൂര്‍ പോലീസ് കണ്ടെത്തിയത്. മൂന്ന് മാസത്തിന് ശേഷമാണ് കാശിരാജനെ കണ്ടെത്തിയത്.

പട്ടാമ്പിയില്‍ വച്ചാണ് കാശിരാജനെ കണ്ടെത്തിയത്. തമിഴ്‌നാട് കള്ളക്കുറിശി സ്വദേശിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് മകന്‍ ഏഴിമല ഷൊര്‍ണൂര്‍ റെയില്‍വെ പോലീസിന് പരാതി നല്‍കിയിരുന്നു. ദീപാവലി ദിവസം അച്ഛനെ മകന്റെ കൈയ്യിലേല്‍പ്പിച്ചത്, കുടുംബത്തിനുള്ള പോലീസിന്റെ ദീപാവലി സമ്മാനം കൂടിയായി മാറി.

ഇന്നലെയാണ് പട്ടാമ്പി റെയില്‍വെ സ്റ്റേഷനില്‍ വച്ച് കാശിരാജനെ പോലീസ് കണ്ടെത്തിയത്. കാശിരാജനെ കാണാതായെന്ന് 40 ദിവസം മുന്‍പാണ് മകന്‍ ഏഴിമല ഷൊര്‍ണൂര്‍ റെയില്‍വെ പോലീസില്‍ പരാതി നല്‍കിയത്. കാശിരാജന്റെ ഭാര്യ കുളഞ്ചിയും മകന്‍ ഏഴിമലയും ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി അച്ഛനുമായി തിരികെ കള്ളക്കുറിശ്ശിയിലേക്ക് മടങ്ങി. ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് എസ്‌ഐ അനില്‍മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാശിരാജനെ കണ്ടെത്തിയത്.

Exit mobile version