തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് തുറന്ന് വന്‍ മോഷണം. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം നിളാ നഗര്‍ കടമ്പാട് വീട്ടില്‍ സുരേന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും 9 പവന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.
വ്യാഴാഴ്ച വീട്ടുകാര്‍ വാതില്‍ പൂട്ടി കല്യാണത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ വിവാഹ ചടങ്ങിന് പോയ വീട്ടുകാര്‍ വൈകുന്നേരമാണ് മടങ്ങിയെത്തിയത്. വാതില്‍ പൂട്ടി താക്കോല്‍ വീടിന് പുറത്ത് ഒളിപ്പിച്ചായിരുന്നു വീട്ടുകാര്‍ പോയിരുന്നത്.
ഇന്നലെ രാവിലെ അലമാരയിലിരുന്ന പണമെടുക്കാനായി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു മുറികളിലെയും അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മോഷണം പോയിട്ടുണ്ട്.
വീട്ടിനു പുറത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്താണ് മോഷ്ടാവ് വീടിനകത്തു കയറിയത്. സ്വര്‍ണ്ണവും പണവും മോഷ്ടിച്ച ശേഷം അലമാരകള്‍ പഴയത് പോലെ പൂട്ടി. വീടിന്റെ മെയിന്‍ ഡോറും പൂട്ടി താക്കാല്‍ വീട്ടുകാര്‍ ഒളിപ്പിച്ച അതേ സ്ഥലത്ത് തിരികെ വെച്ച് കള്ളന് മുങ്ങി.
പൂട്ടുകള്‍ പൊളിക്കാത്തതിനാലാണ് കവര്‍ച്ച തിരിച്ചറിയാന്‍ വൈകിയത്. വീട്ടുകാരുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post