ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് സംഭവം. യൂസഫിന്റെ മകനും പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ ബര്‍ക്കത്ത് അലിക്കാണ് മര്‍ദനമേറ്റത്.
കുട്ടിയുടെ മുതുകില്‍ മുട്ടുകാലുകൊണ്ട് ചവിട്ടുകയും ലാത്തികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തതായാണ് പരാതി. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
also read: കടബാധ്യത; കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ബര്‍ക്കത്ത് അലി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഒരു പെണ്‍കുട്ടിയുടെ വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ്വിദ്യാര്ത്ഥിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിഷയം തീര്‍പ്പാക്കിയിരുന്നു.
എന്നാല്‍ ഇതിനുശേഷം കഴിഞ്ഞ ദിവസം വീണ്ടും കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി സ്റ്റേഷനിലെത്തിയത്. 1000 രൂപ അടച്ച് വിഷയം തീര്‍പ്പാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ വിഷയം നേരത്തെ തീര്‍പ്പാക്കിയതാണെന്നു പറഞ്ഞ് പണം നല്‍കാനാകില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തുടര്‍ന്ന് കുട്ടിയെ സ്റ്റേഷന്റെ അകത്ത് ആറു മണിക്കൂറോളം ഇരുത്തി. ഇതിനിടയിലാണ് മര്‍ദനം. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു.
Discussion about this post