കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടു

ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

എറണാകുളത്ത്: എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ വലിയ അപകടം ഒഴിവായി. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇന്ന് രാത്രിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കാര്‍ ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ആലുവ റൂട്ടില്‍ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഫോര്‍ഡ് ഗ്ലോബല്‍ ഫിയസ്റ്റ കാറായിരുന്നു ഇവര്‍ ഓടിച്ചിരുന്നത്. യാത്രക്കിടെ ബോണറ്റില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ ശരതും ശശാങ്കും കാര്‍ നിര്‍ത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാറിന്റെ വലിയൊരു ഭാഗം പൂര്‍ണമായും കത്തിയിരുന്നു.

Exit mobile version