കോഴിക്കോട്: പൊതുമധ്യത്തിൽ വെച്ച് മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയോട് ഹാജരാകാൻ നിർദേശിച്ച് പോലീസ്. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് കെപിഎം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്.
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചതോടെ ഇവർ ഒഴിഞ്ഞുമാറിയിരുന്നു. വീണ്ടും ചോദ്യം ചോദിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തക കൈപിടിച്ചു മാറ്റിയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.
ALSO READ- ‘പാക്‌സിതാൻ സിന്ദാബാഗ്!’ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു; സെമി സാധ്യത മങ്ങിയതോടെ പാകിസ്താന് ട്രോളുമായി വിരേന്ദർ സെവാഗ്
സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തെന്നാണ് മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നത്. സിറ്റി പോലീസ് കമ്മീഷണർക്കാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. തുടർന്ന് നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Discussion about this post