തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും. ഒരുമാസത്തെ ക്ഷേമപെന്‍ഷനാണ് വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. 900 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചിരുന്നു. നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക.
also read: ഹോട്ടല്‍ മുറിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
ഓരോരുത്തര്‍ക്കും 6400 രൂപ വീതമാണ് നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.
കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
also read: നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍, ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
കേന്ദ്രം 54,000 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കാനുള്ളതെന്നും കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.