തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച.
സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 14 നാണ് മന്ത്രി ബസ്സുടമകളുമായി ചര്‍ച്ച.
also read: പെരിയാർ പ്രതിമകൾ നീക്കുമെന്ന പരാമർശം വിവാദമായി; ‘വലിയ ആദരവുണ്ട്’ എന്ന് മലക്കം മറിഞ്ഞ് കെ അണ്ണാമലൈ
കൊച്ചിയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ സൂചിപ്പിച്ചു.
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.