ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മോഡിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി നല്‍കേണ്ടതില്ലെന്ന വിധിക്കെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടണം എന്ന നിര്‍ദ്ദേശം കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഗുജറാത്ത് സര്‍വകലാശാലക്ക് നല്‍കിയിരുന്നു. അരവിന്ദ് കെജ്‌രിവാളായിരുന്നു വിവരാവകാശ രേഖക്കായി വിവരാവകാശ കമ്മീഷനില്‍ എത്തിയത്.
എന്നാല്‍ ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹെക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗുജറാത്ത് ഹൈക്കോടതി ഇക്കാര്യത്തില്‍ വാദം കേട്ടതിന് ശേഷമാണ്. പിന്നീട് ഇത് നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തത്. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാനുള്ള അധികാരം കെജ്‌രിവാളിനില്ലെന്നും ഈ സര്‍ട്ടിഫിക്കറ്റുകളും നരേന്ദ്രമോദി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്.
25000 രൂപ കെജ്‌രിവാള്‍ ചെലവായി കെട്ടിവെക്കണം എന്ന നിര്‍ദേശവും ഗുജറാത്ത് ഹൈക്കോതി മുന്നോട്ട് വെച്ചിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ ഇതിനെതിരെയാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. എന്നാല്‍ കെജ്‌രിവാളിന്റെ ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Discussion about this post