തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് പരിപാടിക്കിടെ കൂട്ടത്തല്ല് ഉണ്ടായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ കുറിച്ച് തിരുവനന്തപുരം ഡിസിപി സിഎച്ച് നാഗരാജു.
നൈറ്റ് ലൈഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നിയന്ത്രണങ്ങളും കടുപ്പിക്കുമെന്നും ഡിസിപി പറഞ്ഞു. മാനവീയം വിഥിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഡിസിപി.
ജനങ്ങൾ കൂടുമ്പോൾ ഇത്തരം ചില സംഭവങ്ങൾ നമ്മൾ പ്രതീക്ഷിക്കണം. അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ നിയന്ത്രണങ്ങളും വർധിപ്പിക്കുംമെന്നും നാളെ ചിലപ്പോൾ ബ്രത്ത് അനലൈസേർസ് വയ്ക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടാതെ മാനവീയം രീതിയിലുള്ള നൈറ്റ് ലൈഫിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ ആദ്യ ഓപ്ഷൻ ഷോപ്പിങാണ്. രാത്രി മുഴുവൻ ആളുകൾക്ക് ഇറങ്ങി മാർക്കറ്റിൽ കറങ്ങാം. സാധനങ്ങൾ വാങ്ങാം. രണ്ടാമത്തേത് വിനോദങ്ങളാണ്. ജനങ്ങൾക്ക് സിനിമ കാണാം.
ALSO READ- വെള്ളം കൊടുക്കുന്നതിനിടെ ആനയുടെ ആക്രമണം, ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന് ദാരുണാന്ത്യം
കൂടാതെ ആളുകൾക്ക് ഷോ പെർഫോം ചെയ്യാം. നൈറ്റ് ലൈഫിലേക്ക് എല്ലാത്തരത്തിലുമുള്ള ആളുകളും വരണം. കുട്ടികളും കുടുംബവും സ്ത്രീകളും യുവാക്കളും പ്രായമായവരും പ്രദേശത്തേക്ക് വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഒരാളുടെ സന്തോഷം മറ്റുള്ളവരെ ശല്യപ്പെടുത്താൻ പാടില്ലെന്നും ഡിസിപി പറഞ്ഞു.