തൃശ്ശൂര്‍: ബസിന്റെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു. കുന്നംകുളം പാറേംമ്പാടത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തില്‍ ഷാനില്‍ (40) ആണ് മരിച്ചത്.
ഷൊര്‍ണ്ണൂര്‍ – കുന്നംകുളം റൂട്ടിലോടുന്ന കല്ലായില്‍ ബസ് ആണ് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചത്. ഷാനിലിന്റെ തലയിലൂടെ ബസ്സിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. ഷാനില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ കുറ്റപ്പെടുത്തി. പ്രവാസി മലയാളിയായ ഷാനില്‍ ഒരാഴ്ച മുന്‍പാണ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.
Discussion about this post