തിരുവനന്തപുരം: തുടര്‍ച്ചയായ സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. മാനവീയത്തില്‍ സ്റ്റേജ് പരിപാടിയും ഉച്ച ഭാഷണിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ശുപാര്‍ശ. കന്റോമെന്റെ അസി. കമ്മീഷണര്‍ക്കാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.
മാനവീയം വീഥിയില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമാക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പോലീസ് അറിയിച്ചു.
കേരളീയം കഴിഞ്ഞതിനാല്‍ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് ഉച്ച ഭാഷിണിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പോലീസിന്റെ വിശദീകരണം.