മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ട്രാന്സ്ജെന്റര് യുവതിയെ വിവാഹം ചെയ്ത യുവാവ് പോലീസ് സംരക്ഷണം തേടി. തെലങ്കാനയിലെ ഖമ്മം സ്വദേശി ഗണേഷും നന്ദിഗാമയില് നിന്നുള്ള ദീപുവുമാണ് ഒടുവില്‍ ജീവിതത്തില്‍ ഒന്നായത്.
ഒരു വര്‍ഷം മുമ്പാണ് ഗണേഷും ദീപുവും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ ഗണേഷിന്റെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഈ എതിര്‍പ്പിനെ മറികടന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.
also read: കേരളീയം പരിപാടിയെ നാട് മുഴുവന്‍ നെഞ്ചിലേറ്റി, പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി
ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കളെ ഭയന്ന് ഇരുവരും പോലീസ് സംരക്ഷണം തേടിയിരിക്കുകയാണിപ്പോള്‍. മാധ്യമപ്രവര്‍ത്തകയായ ഉമ സുധീര്‍ എന്‍ഡിടിവി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യുകയും സാമൂഹിക മാധ്യമമായ എക്സില്‍ ഇവരുടെ കഥ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോലീസ് സ്റ്റേഷനു പുറത്തു നില്ക്കുന്ന ദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രണയത്തിന് ലിംഗഭേദമില്ല, മതമില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
അടുത്തിടെ വിവാഹിതരായ തെലങ്കാനയിലെ ഖമ്മം സ്വദേശി ഗണേശും ആന്ധ്രാപ്രദേശിലെ നന്ദിഗാമ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ വനിത ദീപുവും. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഉമ സുധീര്‍ തന്റെ എക്സ് പോസ്റ്റില്‍ പങ്കുവച്ചു.
Discussion about this post