ഇതരമതക്കാരനെ പ്രണയിച്ചതിന്റെ ദേഷ്യം, അച്ഛന്‍ വിഷം കൊടുത്ത 14കാരി മരിച്ചു

കൊച്ചി: പ്രണയബന്ധത്തിന്റെ പേരില്‍ അച്ഛന്‍ വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം.

death| bignewslive

ആലുവ ആലങ്ങാട് സ്വദേശിനിയാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

also read: കേരളീയം പരിപാടിയെ നാട് മുഴുവന്‍ നെഞ്ചിലേറ്റി, പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി

ഇതരമതക്കാരനെ പ്രണയിച്ചതിന്റെ പേരിലാണ് പിതാവിന്റെ ആക്രമണം. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കുട്ടിയുടെ വായില്‍ കളനാശിനി ഒഴിക്കുകയായിരുന്നു.

death| bignewslive

സംഭവുമായി ബന്ധപ്പെട്ട് പ്രതി കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version