ശബരിമല: ചെയ്തത് തെറ്റ്. അയ്യപ്പനോട് മാപ്പ് ചോദിച്ച് ദേവസ്വം ബോര്‍ഡ്. അയ്യപ്പ സന്നിധിയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം ചെയ്തു. ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്.
തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവര്‍ ഇത് ഏറ്റുചൊല്ലി ശ്രീകോവില്‍ മൂന്നു തവണ പ്രദക്ഷിണം വെച്ച് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാളികപ്പുറത്തും ഇതേ ചടങ്ങ് നടന്നു.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗം കെപി ശങ്കരദാസ്, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു.
ചുവന്നപട്ടില്‍ പൊതിഞ്ഞ് എക്സിക്യുട്ടീവ് ഓഫിസര്‍ ശിരസിലേറ്റി തൊഴുതു നിന്നു.
സമൂഹ പെരിയോന്‍ അമ്പാടത്തു വിജയകുമാര്‍, സെക്രട്ടറി പുറയാറ്റിക്കളരി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആലങ്ങാട് സംഘവും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി.
Discussion about this post