ആശുപത്രിയിലെ കസേരയില്‍ അമ്പതിനായിരം രൂപയടങ്ങുന്ന ലേഡീസ് ബാഗ്, ഉടമയെ കണ്ടെത്തി ബാഗ് തിരികെ നല്‍കി ആശുപത്രി ജീവനക്കാരന്‍, മാതൃക

ആലപ്പുഴയിലെ പുന്നപ്ര സഹകരണ ആശുപത്രിയിലാണ് ഏവര്‍ക്കും മാകൃകാപരമായ സംഭവം നടന്നത്.

അമ്പലപ്പുഴ: മറന്നുവച്ച പഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായിരിക്കുകയാണ് ആശുപത്രി ജീവനക്കാരന്‍. ആലപ്പുഴയിലെ പുന്നപ്ര സഹകരണ ആശുപത്രിയിലാണ് ഏവര്‍ക്കും മാകൃകാപരമായ സംഭവം നടന്നത്.

ആശുപത്രിയിലെ ഒപിക്ക് മുന്നിലെ കസേരയില്‍ 50,000 രൂപ അടങ്ങിയ പഴ്‌സാണ് ഉടമ മറന്നുവെച്ചത്. നല്ല തിരക്കും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഒപി മുറിക്ക് മുമ്പിലുള്ള കസേരയില്‍ ലേഡീസ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. ആരോ മറന്നു വെച്ചതാണന്ന് മനസ്സിലാക്കിയ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് മോഹനദാസ് ബാഗ് നഴ്‌സിംഗ് ഓഫീസില്‍ എത്തിച്ചു.

പരിശോധനയില്‍ 50,000 രൂപ ബാഗിലുണ്ടന്ന് ജീവനക്കാര്‍ കണ്ടെത്തി. ബാഗില്‍ നിന്ന് കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ച് ഉടമയെ ബന്ധപ്പെടുകയായിരുന്നു. രാത്രിയോടെ തന്നെ പുറക്കാട് കരൂര്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ മഹേശ്വരി (79), തോട്ടപ്പള്ളി സ്വദേശികളായ ആശുപത്രി ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട ബാഗ് കിട്ടിയ വിവരമറിയിച്ചു.

തുടര്‍ന്ന് ഞായറാഴ്ച ബാഗ് പുന്നപ്ര സ്റ്റേഷനിലെത്തിച്ച് മഹേശ്വരിക്ക് കൈമാറുകയായിരുന്നു. ഭര്‍ത്താവ് ജനാര്‍ദ്ദനന്റെ ചികിത്സക്കായാണ് മഹേശ്വരി മക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. അടുത്തുണ്ടായിരുന്ന കസേരയില്‍ ബാഗ് മറന്നു വെച്ചതാണന്നും ഇവര്‍ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന ബാഗും പണവും നഷ്ടമായതിന്റെ ആശങ്കയിലായിരുന്ന സമയത്താണ് ഫോണ്‍വിളി എത്തിയതെന്നാണ് മഹേശ്വരി പറയുന്നത്.

Exit mobile version