പാലക്കാട്: നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊര്‍മിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്.
ഏറെ കാലമായി പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് സജേഷും ഭാര്യ ഊര്‍മിളയും മാറി താമസിക്കുകയായിരുന്നു. ഊര്‍മ്മിള സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടയില്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഊര്‍മിളയുടെ വീട്ടിലെത്തുകയും തര്‍ക്കങ്ങളുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഊര്‍മിള ജോലി സ്ഥലത്തേക്ക് പോവുകയും ചെയ്തു.
വഴിയില്‍ പാടത്ത് വെച്ച് ഭര്‍ത്താവ് ഊര്‍മിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ യുവതിയെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.
Discussion about this post