തിരുവനന്തപുരം: 48 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ വൈദ്യതി ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അതുമൂലം രണ്ട് ദിവസം വൈദ്യതി മുടങ്ങുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മന്ത്രി വ്യാജവാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. നാളെ സംസ്ഥാന വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന തരത്തില്‍ നടക്കുന്ന വ്യാജ പ്രചരണത്തില്‍ വീഴരുത്. എന്ന് എംഎം മണി കുറിച്ചു.
Discussion about this post