പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന് അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകന് സന്തോഷ് (21) എന്നിവരാണ് മരിച്ചത്.
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകന് രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: കളമശ്ശേരി ബോംബ് സ്ഫോടനം; ചികിത്സയിലായിരുന്ന 61കാരി മരിച്ചു, മരണസംഖ്യ നാലായി
രാമദാസിന് തലയ്ക്കാണു പരിക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വെള്ളാരംകല്‍മേട് – മുട്ടിമാമ്പള്ളം റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇളനീര് കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി യുവാക്കള്‍ സഞ്ചരിച്ച ബൈക്ക്കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post