എറണാകുളം: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരം. സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
സ്ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം സ്ഫോടന കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളും പോലീസ് പരിശോധിക്കും.
Discussion about this post