തൃശ്ശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കും എതിരായ മുഖപത്രം ‘കത്തോലിക്കസഭ’യിലെ വിമർശനം വിമർശനം തള്ളി തൃശ്ശൂർ അതിരൂപത. മുഖപത്രമായ ‘കത്തോലിക്ക സഭ’യിൽ വന്ന ലേഖനം സഭയുടെ ഔദ്യോഗിക നിലപാട് അല്ലെന്നും ഇക്കാര്യം അറിയിക്കാനുള്ള മാധ്യമമല്ല കത്തോലിക്ക സഭയെന്നും സഭാവക്താവ് ഫാദർ സിംസൺ പിഎസ് അറിയിച്ചു.
മുഖപത്രത്തിൽ എഴുതിയത് സഭയുടെ രാഷ്ട്രീയനിലപാട് അല്ലെന്നും വക്താവ് വിശദീകരിച്ചു. മണിപ്പുർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്ന് ‘കത്തോലിക്ക സഭ’യിലെ ലേഖനം ചോദിച്ചിരുന്നു. മണിപ്പുരിലെ കാര്യം നോക്കാൻ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പരാമർശത്തോടായിരുന്നു ഇത്തരത്തിലെ പരാമർശം.
ALSO READ- ഗുല്‍മോഹര്‍ വീണു ചുവന്ന പാതയും പച്ചപ്പ് നിറഞ്ഞകാഴ്ചകളും ഇനിയില്ല; ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ 5000 മരങ്ങള്‍ വെട്ടും, പകരം മരംനടല്‍ ഇല്ല
എന്നാൽ ഇത് സഭയുടെ ഔദ്യോഗിക നിലപാട് അല്ലെന്നാണ് സഭാ വക്താവ് അറിയിച്ചിരിക്കുന്നത്. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ, മണിപ്പുർ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോർട്ടിങ് മാത്രമാണ് ‘കത്തോലിക്ക സഭ’യിൽ അച്ചടിക്കപ്പെട്ട് വന്നിട്ടുള്ളത്. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുകയോ പറയുകയോ ചെയ്തതല്ല എന്നും സഭാവക്താവ് വ്യക്തമാക്കി.
Discussion about this post