അനധികൃത കൈയ്യേറ്റം, മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചത് എട്ടുകടകള്‍

മൂന്നാര്‍: മൂന്നാറില്‍ ദേവികുളം മേഖലയില്‍ അനധികൃതമായി കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി റവന്യൂ സംഘം ഒഴിപ്പിച്ചു. ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ് ഒഴിപ്പിച്ചത്.

ഭൂമി കൈയ്യേറിയവരെല്ലാം ദേവികുളം സ്വദേശികളാണ്. ബിജുനു മണിയുടെ വീട് ഉള്‍പ്പെടെയുള്ള ഏഴ് സെന്റും, സെല്‍വരാജ്, അജിത എന്നിവര്‍ കൈവശം വച്ച 2.5 സെന്റ് ഭൂമിയുമാണ് ഒഴിപ്പിച്ചത്.

also read: നൂറുകോടി ക്ലബിലേക്ക് നാലാമത്തെ ചിത്രവുമായി മമ്മൂട്ടി! ‘കണ്ണൂര്‍ സ്‌ക്വാഡ്’ നേട്ടത്തില്‍ ‘മമ്മൂട്ടി കമ്പനി’ക്കും അഭിമാനം

മൂന്നാര്‍ ടൗണില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച എട്ട് കടകളും വില്ലേജ് ഓഫീസിന് സമീപം മൂന്നാര്‍ സ്വദേശി വിത്സന്‍ ഇമ്പരാജ് കയ്യേറിയ പത്ത് സെന്റ് ഭൂമിയും ഒഴിപ്പിച്ചു.

തഹസില്‍ദാര്‍മാരായ കെ.ജി.രാജന്‍, തോമസ്, കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടന്നത്.ഒഴിപ്പിച്ച ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.

Exit mobile version