കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അറുപത്തിമൂന്നുകാരന് 32 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. . 60,000 രൂപ പിഴയടക്കാനും ശിക്ഷാവിധിയില്‍ പറയുന്നു.
നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പില്‍ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. 13 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.
വിചാരണയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി. ശേഷം സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോക്‌സോ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.