തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധന ബാധകമല്ല. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാസം 20 രൂപ വരെ കൂടും. വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു.