കണ്ണൂര്‍: പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങുന്നു. വയനാടിനെ കണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ചുരമാണിത്. അറ്റകുറ്റപ്പണി തുടങ്ങുന്നതോടെ നാളെ മുതല്‍ ചരക്കുവാഹനങ്ങള്‍ കടത്തിവിടില്ല. നെടുംപൊയില്‍ ചുരത്തിലൂടെ പോകണമെന്നാണ് നിര്‍ദേശം.
നാളെ മുതല്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലികള്‍ തുടങ്ങും. ഒരാഴ്ചക്ക് ശേഷം ഗതാഗതം പൂര്‍ണമായി നിരോധിച്ച് ടാറിങ് ജോലികളും തുടങ്ങും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് റോഡ് പരിപാലന ചുമതല.
ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വര്‍ഷാവര്‍ഷം നടത്തിയിട്ടും പാല്‍ചുരത്തില്‍ കുഴിയടയുന്നില്ലെന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും വെളിപ്പെടുത്തിയത്.
Discussion about this post